Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bus Route

Alappuzha

ബ​സ് റൂ​ട്ട് മാ​റ്റ​ത്തി​നു​ള്ള നീ​ക്കം പി​ന്‍​വ​ലി​ക്ക​ണം: കു​ട്ട​നാ​ട് നേ​ച്ച​ര്‍ സൊ​സൈ​റ്റി

എ​ട​ത്വ: അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് റൂ​ട്ട് മാ​റ്റ​ത്തി​നു​ള്ള നീ​ക്കം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് കു​ട്ട​നാ​ട് നേ​ച്ച​ര്‍ സൊ​സൈ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
റൂ​ട്ടി​ല്‍ നി​ല​വി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഫാ​സ്റ്റ്, സൂ​പ്പ​ര്‍ ഫാ​സ്റ്റ്, അ​ന്ത​ര്‍ സം​സ്ഥാ​ന ബ​സു​ക​ള്‍ എ​ന്നി​വ​യു​ടെ റൂ​ട്ട് മാ​റ്റാ​നു​ള്ള നീ​ക്ക​മാ​ണ് അ​ധി​കൃ​ത​ര്‍ ന​ട​ത്തു​ന്ന​ത്. തീ​ര​ദേ​ശ പാ​ത​യും മ​ല​നാ​ടു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റൂ​ട്ടി​ന് ഏ​ഴ് പ​തി​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ണ്ട്.

ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ര്‍ ആ​ശ്ര​യി​ക്കു​ന്ന റൂ​ട്ടി​ല്‍ നി​ന്ന് കെ​എ​സ്ആ​ര്‍​ടി​സി ക​ള​ക്‌ഷന്‍ ഇ​ന​ത്തി​ല്‍ കോ​ടി​ക​ളാ​ണ് പ്ര​തി​മാ​സം ല​ഭി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് റൂ​ട്ട് പെ​ര്‍​മി​റ്റ് ന​ല്‍​കാ​തെ​യാ​ണ് കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വ്വീ​സ് ന​ട​ത്തു​ന്ന​ത്. കൂ​ടാ​തെ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ധാ​ന തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം, എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി, ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്രം, അ​മ്പ​ല​പ്പു​ഴ, എ​ട​ത്വ കോ​ളേ​ജ് ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, തൊ​ഴി​ല്‍ അ​തി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, സ​ര്‍​ക്കാ​ര്‍-​അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍, ബാ​ങ്കു​ക​ൾ, ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യും ഈ ​റൂ​ട്ടി​നോ​ടു ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

വി​ദ്യാ​ര്‍​ഥി​ക​ൾ, അ​ധ്യാ​പ​ക​ര്‍ ഉ​ള്‍​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​ർ, തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​ര്‍ ആ​ശ്ര​യി​ക്കു​ന്ന സം​സ്ഥാ​ന പാ​ത​യി​ലാ​ണ് റൂ​ട്ട് മാ​റ്റ​ത്തി​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​ത്.

സം​സ്ഥാ​ന പാ​ത​യി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ കൂടു​ത​ല്‍ ബ​സ് സ​ര്‍​വീ​സ് ആ​വ​ശ്യ​മാ​യി​രി​ക്കെ​യാ​ണ് റൂ​ട്ടു​മാ​റ്റാ​നു​ള്ള നി​ക്കം അ​ധി​കൃ​ത​ര്‍ ത​കൃ​തി​യി​ല്‍ ന​ട​ത്തു​ന്ന​ത്.
കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ നീ​ക്കം ഉ​പേ​ക്ഷി​ച്ച് കൂ​ടു​ത​ല്‍ സ​ര്‍​വ്വീ​സ് ന​ട​ത്താ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കൂ​ട്ട​നാ​ട് നേ​ച്ച​ര്‍ സൊ​സൈ​റ്റി പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ജ​യ​ന്‍ ജോ​സ​ഫ് പു​ന്ന​പ്ര, അ​ഡ്വ.​വി​നോ​ദ് വ​ര്‍​ഗി​സ്, ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള, ബി​ല്‍​ബി മാ​ത്യു ക​ണ്ട​ത്തി​ൽ, ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ന്‍, നി​തീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up